ചാത്തന്നൂർ: ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പീതാംബര കുറുപ്പ് കശുഅണ്ടി ഫാക്ടറികളിലും തൊഴിൽ ശാലകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി വോട്ടുതേടി. ചാത്തന്നൂർ സ്പിന്നിംഗ് മില്ലിലെ തൊഴിലാളികൾ അവരുടെ പ്രശ്നങ്ങൾ സ്ഥാനാർത്ഥിയോട് പങ്കുവെച്ചു. ജനവിധി അനുകൂലമായാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇത്തിക്കര വളവ് പുറമ്പോക്കിലെ താമസക്കാരെ കണ്ട പീതാംബര കുറുപ്പ് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് കൊട്ടിയം മേഖലയിലെ കശുഅണ്ടി ഫാക്ടറിയിലെത്തിയ പ്രിയ നേതാവിന് തൊഴിലാളികൾ വൻ സ്വീകരണമാണ് നൽകിയത്. ഇത്തവണ ചാത്തന്നൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൻ. പീതാംബര കുറുപ്പ് പറഞ്ഞു. എൻ. ജയചന്ദ്രൻ, എസ്. ശ്രീലാൽ, സിസിലി സ്റ്റീഫൻ, ബിജു പാരിപ്പളളി, എം. സുന്ദരേശൻ പിള്ള, അനിൽകുമാർ, ചാത്തന്നൂർ മുരളി, ജോൺ എബ്രഹാം, അഡ്വ. സിമിലാൽ, കൊട്ടിയം ഷാനവാസ്, ആർ. സാജൻ, ബിജു വിശ്വരാജൻ, കുളമട അനിൽ, ധന്യ തുടങ്ങിയവർ സ്ഥാനർത്ഥിക്കൊപ്പമുണ്ടായിരുന്നു.