photo
എൽ.ഡി.എഫ് ചരമുറി ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതു സമ്മേളനം എം.എ ബേബി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ .രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മരുതൂർക്കുളങ്ങര ചരമുറി ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതു സമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. കോൺഗ്രസും ബി.ജെ.പിയും ലീഗും പരസ്പരം സഹായിക്കുന്ന നിലപാടാണ് തിരഞ്ഞെടുപ്പിൽ സ്വീകരിക്കുന്നത്. ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി വിജയിക്കണമെന്ന് ബി.ജെ.പി യുടെ പ്രസ്താവന തന്നെ ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ അബ്ദുൽ സലാം അദ്ധ്യക്ഷനായി. ജെ ഹരിലാൽ,​ പി. കെ. ബാലചന്ദ്രൻ, സി .രാധാമണി, കെ. എസ്. ഷറഫുദ്ദീൻ മുസ്ലിയാർ, വി .പി. ജയപ്രകാശ് മേനോൻ, എം .എസ് .താര, മഹേഷ് ജയരാജ് ,ആർ .രവി, അബ്ദുൽസലാം അൽഹന, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയവർ പ്രസംഗിച്ചു.