ചവറ: യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിനെ ചേർത്ത് പിടിച്ച് കരം ഉയർത്തി വോട്ടഭ്യർത്ഥിച്ച് ശശി തരൂർ. മൂവർണ കൊടി ഉയർത്തി സ്നേഹത്തിൽ ചാലിച്ച മുദ്രാവാക്യം വിളികളോടെയാണ് നൂറ് കണക്കിന് പ്രവർത്തകർ കാൽനടയായി പ്രകടനത്തോടെ യത്തീംഖാന ജംഗ്ഷൻ മുതൽ സമ്മേളന നഗരിയിലേക്ക് ശശി തരൂരിനെ ആനയിച്ചത്. ഷിബു ബേബി ജോൺ കേരളാ രാഷട്രീയത്തിൽ മികവുറ്റ നേതൃത്വ പാഠവമുള്ള നേതാവാണെന്നും അദ്ദേഹത്തിന്റെ വിജയം പാർട്ടിയുടെയും മുന്നണിയുടെയും വിജയമല്ല മറിച്ച് ചവറയുടെ ജനങ്ങളുടെ വിജയമായിരിക്കുമെന്നും ശശി തരൂർ പറഞ്ഞു. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷിബു ബേബി ജോൺ,​ചക്കിനാൽ സനൽകുമാർ,​കോഞ്ചേരിൽ ഷംസുദീൻ,​കളത്തിൽ ഗോപാലകൃഷ്ണപിള്ള,​സി.എസ് മോഹൻകുമാർ,​ ജസ്റ്റിൻ ജോൺ,​മോഹൻ കോയിപ്പുറം,​ ദിവാകരപിള്ള,​പൊൻമന നിശാന്ത് ,​തുടങ്ങിയവർ സംസാരിച്ചു,