ldf
ചവറയിലെ ഇടത് സ്ഥാനാർത്ഥി ഡോ.സുജിത്ത് വിജയൻപിള്ളയ്ക്ക് പന്മനയിൽ പ്രചാരണത്തിനിടെ ചെപ്പിക്കുടം നൽകി സ്വീകരിക്കുന്ന വനിത

ചവറ: പന്മനയുമായി ഇടത് സ്ഥാനാർത്ഥി ഡോ.സുജിത്ത് വിജയൻപിള്ളയ്ക്ക് നല്ല ഹൃദയബന്ധമാണുള്ളത്. പന്മന മുരുകന്റെ അടുത്തേക്ക് എല്ലാ മാസവും ഷഷ്ടി വ്രതത്തിനായി അമ്മയോടൊപ്പം പോകാറുള്ള യാത്രകളാണ് പന്മനയെ എന്നും സുജിത്തിനോട് അടുപ്പിച്ച് നിറുത്തിയിരുന്നത്. അവസാന ദിവസത്തെ പര്യടനം പന്മനയിലായത് സ്ഥാനാർത്ഥിയെ ഏറെ സന്തോഷിപ്പിച്ചു. പന്മനയുടെ മണ്ണിൽ വമ്പിച്ച സ്വീകരണമാണ് സ്ഥാനാത്ഥിയ്ക്ക് ലഭിച്ചത്.

ഇന്നലത്തെ രാവിലെ പന്മനയിലെ ഇടത് നേതാക്കൾ, പ്രവർത്തകർ എന്നിവരോടൊപ്പം ഇടപ്പള്ളിക്കോട്ടയിൽ നിന്ന് ആരംഭിച്ച് കറുകത്തല ജംഗ്ഷൻ, വാത്തിശ്ശേരിമുക്ക്, പൻമനക്ഷേത്രം, ചെപ്പഴികത്ത്ജംഗ്ഷൻ, ഓലംതുരുത്ത്, തുറയിൽപാടം, ഞാറുവേലിമുക്ക്, അഞ്ചുമനയ്ക്കൽ, പാണേത്ത്ജംഗ്ഷൻ,വേലിയിൽജംഗ്ഷൻക്ഷേത്രം,കോവിൽത്തോട്ടം,പോസ്റ്റ് ഓഫീസ്ജംഗ്ഷൻ, ചക്കനാൽജംഗ്ഷൻ, ആമച്ചാൽജംഗ്ഷൻ, കൊച്ചമ്പലം, വടശ്ശേരികോളനി, വല്ലാറ്റിജംഗ്ഷൻ, കുരീത്തറമുക്ക്, നെറ്റിയാട്ലക്ഷംവീട്, നെറ്റിയാട്ട്മുക്ക്, ആക്കൽ, മണപ്പുഴ, ചെറുവിളജംഗ്ഷൻ, ആറുമുറിക്കട, കളീലിൽജംഗ്ഷൻ, ഏറമേലിൽജംഗ്ഷൻ, പാപ്പാഴത്ത്ജംഗ്ഷൻ, താച്ചേമുക്ക് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി 8 ന് പുത്തൻചന്തയിൽ സ്വീകരണം സമാപിച്ചു.

ആവേശോജ്ജ്വലമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് പ്രദേശവാസികളിൽ നിന്ന് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയസംഘം എല്ലായിടത്തും ദൃശ്യമായിരുന്നു. സ്ഥാനാർത്ഥിയോട്‌നേരിട്ട് സംസാരിക്കാനും അനുഗ്രഹിക്കാനുമുളള തിക്കുംതിരക്കും പ്രകടമായിരുന്നു. ഓരോ സ്വീകരണകേന്ദ്രങ്ങളിലും പൂമാലകൾ, ചെണ്ട്, കണിക്കൊന്നപ്പൂകൾ, ബാന്റുമേളം, ചെണ്ട, മുത്ത് കുടകൾ, ബലൂണുകൾ , പുഷ്പഹാരം എന്നിവയുടെ അകമ്പടിയോടെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും പ്രചാരണത്തിന് കൊഴുപ്പേകി. .ഇന്നത്തെ അവസാന വട്ട പ്രചാരണം എല്ലാ മുക്കിലും മൂലയിലും എത്തിക്കാനുള്ള തിരക്കിലാണ് പ്രവർത്തകർ. എല്ലാമേഘലയിലും വീട് വീടാന്തരം ഈസ്റ്റർ, വിഷു ആശംസകൾ അടങ്ങിയ ഡോ.സുജിത്തിന്റെ പടം വെച്ചുള്ള സ്ലിപ്പുകൾ കൊടുക്കയായിരുന്നു ഇന്നലത്തെ പ്രധാന പരിപാടി.