കൊല്ലം: പിണറായി സർക്കാർ പെൻഷൻകാരെയും ജീവനക്കാരെയും കബളിപ്പിച്ചെന്ന് ഗവൺമെന്റ് സർവീസ് പെൻഷണേഴ്സ് ഒാർഗനൈസേഷൻ സംസ്ഥാന സമിതി ആരോപിച്ചു. ശമ്പള പരിഷ്കരണത്തിന്റെ ഒരു വിവരവും നൽകാതെ തുക വിതരണം ചെയ്തത് ചട്ടലംഘനമാണ്. ട്രഷറി തിണ്ണകളിൽ വയോധികരായ പെൻഷൻകാരെ കുരിശിലേറ്റുന്ന നടപടിയെടുത്തതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഹരിദാസനും സെക്രട്ടറി സുരേഷ് കുമാറും യോഗത്തിൽ പറഞ്ഞു.