sosan-kodi
ദേശീയ പ്രചാരസഭയുടെ നേതൃത്വത്തിൽ ഡോ. സുജിത്ത് വിജയൻ പിള്ളയുടെ വിജയത്തിനായി ചേർന്ന യോഗം സി. പി . എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്ഘാടനം ചെയ്യുന്നു

ചവറ: ഇടത് സ്ഥാനാർത്ഥി ഡോ.സുജിത് വിജയൻ പിള്ളയുടെ വിജയത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരും രംഗത്ത്. ദേശീയ പ്രചാരസഭയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരുടെയും പെൻഷൻകാരുടെയും സ്വകാര്യ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും സംയുക്തയോഗം ചവറ തട്ടാശ്ശേരിയിൽ ചേർന്നു. സി.പി . എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്ഘാടനം ചെയ്തു. കെ .സോമപ്രസാദ് എം. പി മുഖ്യ പ്രഭാഷണം നടത്തി.
പെൻഷണേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.ഷാജിശർമ്മ അദ്ധ്യക്ഷനായി. യോഗത്തിൽ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ വിവിധ ഗ്രൂപ്പ് സെക്രട്ടറിമാരായ പാറക്കടവ് സുരേഷ്ബാബു, അജിത്ത്, കരുനാഗപ്പള്ളി ഗ്രൂപ്പ് ജോയിന്റ് സെക്രട്ടറി പാലമൂട് രാജേഷ് എന്നിവർ സംസാരിച്ചു. വിജയാനന്ദൻ നന്ദി പറഞ്ഞു.തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും മറ്റ് ഇതര വിഭാഗം ക്ഷേത്രങ്ങളെയും പ്രതിസന്ധി കാലഘട്ടത്തിൽ സംരക്ഷിച്ചുപോന്ന ഇടത് സർക്കാരിന്റെ തുടർ ഭരണത്തിനായി എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ആചാരങ്ങളെയും വിശ്വാസങ്ങളും തിരഞ്ഞെടുപ്പ് വിജയത്തിനായി ദുരുപയോഗം ചെയ്യുന്ന യുഡിഎഫ് മുന്നണിയെയും ബി. ജെ. പി സംഘപരിവാർ സംഘടനകളെയും തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു.