ചവറ: ഡി.വൈ.എഫ്.ഐ ചവറ എന്ന വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ വിവിധ സമുദായ വിഭാഗങ്ങളെ അപകീർത്തിപ്പെടുത്തുന്ന യു.ഡി.എഫിന്റെ തെറ്റായ പ്രചാരണ രീതി അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ചവറയിലെ യു.ഡി .എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരം വ്യാജ അക്കൗണ്ടിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് ചവറ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇടത് പക്ഷ സ്ഥാനാർത്ഥിയെക്കൂടി അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിപ്പിക്കുന്നത്. ഡി.വൈ.എഫ്.ഐയുടെ പേരിൽ ഇത്തരത്തിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ചവറ ബ്ലോക്ക് കമ്മിറ്റി പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്ന് ഡി.വൈ.എഫ്.ഐ ചവറ ചവറ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സി. രതീഷും പ്രസിഡന്റ് മനീഷും അറിയിച്ചു.