bear

കൊല്ലം: പാരിപ്പള്ളി കഴിക്കനേലയ്ക്ക് സമീപം എള്ളുവിളയിൽ കരടിയെ കണ്ടതായി അഭ്യൂഹം. ഇന്നലെ രാത്രി 10.45 ഓടെ പ്രദേശവാസിയായ വേണുവെന്ന ഡ്രൈവറാണ് വയൽക്കരയിലൂടെ കരടി നടന്ന് പോകുന്നതായി കണ്ടത്.

പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി. കരടിയെ വേണു കണ്ട സമയത്ത് പട്ടിയുടെ കുര വ്യാപകമായി കേട്ടതായി നാട്ടുകാർ പറയുന്നു. വനംവകുപ്പ് സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. മാസങ്ങൾക്ക് മുൻപ് ചാത്തന്നൂരിൽ കരടിയെ കണ്ടിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ പാരിപ്പള്ളിയുടെ പരിസര പ്രദേശങ്ങളിലും കരടിയെത്തി. ഒരാഴ്ചയ്ക്ക് ശേഷം നാവായിക്കുളത്തിന് അടുത്ത് നിന്ന് കരടിയെ വനംവകുപ്പ് പിടികൂടി.