c

തഴവ: ജപ്തിഭീഷണി നേരിടുന്ന ഓച്ചിറ ഗുരുക്ഷേത്രത്തിന്റെ കാര്യത്തിൽ നിലപാട് കൂടുതൽ വ്യക്തമാക്കി ആർ. രാമചന്ദ്രൻ രംഗത്തെത്തി. എന്തുവില കൊടുത്തും ഓച്ചിറ ഗുരുക്ഷേത്രത്തെ സംരക്ഷിക്കും. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ ഉടമസ്ഥതയിൽ ഓച്ചിറയിലുള്ള ഗുരുക്ഷേത്രത്തിന്റെ ഭൂമിയെപ്പറ്റിയുള്ള നിയമപ്രശ്നം 2011ൽ ആരംഭിച്ചതാണ്. അന്നത്തെ സർക്കാർ ഇത് സംബന്ധിച്ച് വ്യക്തമായ നിലപാടെടുക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പിന്നീട് 2020ൽ പാട്ടക്കര കുടിശിക ക്രമാതീതമായി വർദ്ധിപ്പിച്ച നടപടിയിൽ അന്ന് തന്നെ റവന്യൂ മന്ത്രിയെ പ്രതിഷേധം അറിയിക്കുകയും കരുനാഗപ്പള്ളി യൂണിയൻ നേതാക്കൾക്കൊപ്പം മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ ആയിരക്കണക്കിന് ശ്രീനാരായണീയരുടെ ആരാധനാകേന്ദ്രമാണ് ഓച്ചിറ ഗുരുക്ഷേത്രം. ക്ഷേത്രത്തേ സംരക്ഷിച്ച് നിലനിറുത്തുമെന്നും ഇക്കാര്യത്തിൽ അന്നും ഇന്നും തന്റെ നിലപാട് ശ്രീ നാരായണീയർക്കൊപ്പമാണെന്നും ആർ. രാമചന്ദ്രൻ വ്യക്തമാക്കി.