v
എൻ.ഡി.എ കുന്നത്തൂരിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്ക് ശേഷം നടന്ന സമ്മേളനം ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗർവാൾ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജി പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ശനിയാഴ്ച ഭരണിക്കാവിൽ ബി.ജെ.പി മഹാറാലി നടത്തി. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ നിന്ന് നൂറുകണക്കിന് ബി.ജെ.പി, മഹിളാ മോർച്ച പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്. ബി.ജെ.പി ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗർവാൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. ജയസൂര്യൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർത്ഥി രാജി പ്രസാദ്, ബി.ജെ. പി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അശ്വനി ദേവ്, കേരളാ കോൺഗ്രസ് ചെയർമാൻ കല്ലട ദാസ്, ബി.ജെ.പിയുടെ മുതിർന്ന നേതാവ് തുരുത്തിക്കര രാമകൃഷ്ണപിള്ള, കേരള സിദ്ധനർ സർവീസ് സൊസൈറ്റി നേതാവ് അജിമോൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മാലുമേൽ സുരേഷ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ പിള്ള, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുരേഷ് ആറ്റുപുറത്ത്, സന്തോഷ് ചിറ്റേടം തുടങ്ങിയവർ സംസാരിച്ചു.