പരവൂർ: ചാത്തന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം നെടുങ്ങോലം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വീട്ടരങ്ങ്' കലാപരിപാടി സംഘടിപ്പിച്ചു. സുനിൽകുമാറിന്റെ ചെണ്ടമേളത്തോടെ ആരംഭിച്ച വീട്ടരങ്ങിൽ കവിഅരങ്ങ് പാട്ടുകൂട്ടം തുടങ്ങിയ പരിപാടികൾ അരങ്ങേറി. കവി വി.കെ. ലാൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ഡോ. കെ.ജെ. ലത്തൻകുമാർ അദ്ധ്യക്ഷത വഹിച്ചു. കാഥികൻ കെ. രവീന്ദ്രൻ, എസ്.കെ. രഘു, പി. വിജയചന്ദ്രൻ, രാധാകൃഷ്ണൻ, എം.എസ്. സുമിയ, എസ്. നമസ്യ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വില്ലേജ് സെക്രട്ടറി കെ. സിനിലാൽ, നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. സുഭഗകുമാർ, ജി. ഹരിദാസൻ, കെ. സത്യൻ, എ.ടി. പ്രേം, ആർ. രഞ്ജിത്, ഷിബു, സുധീർ നെല്ലേറ്റിൽ, എസ്.ബി. സിന്ധുമോൾ, സജുമോൻ, സച്ചു, ഡോ. സുകന്യ വി.എസ്. തങ്കേഷ്, സജില, ഗീത, വില്ലേജ് എക്സിക്യുട്ടീവ് അംഗം അജയൻ കുഴുപ്പിൽ തുടങ്ങിയവർ സംസാരിച്ചു.