vanaja-nda
കുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുക്കടയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുക്കുന്ന വനിതാ പ്രവർത്തകർ

കുണ്ടറ: എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരന്റെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കുണ്ടറ മുക്കടയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ വനിതകളടക്കം നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. ഇളമ്പള്ളൂർ ക്ഷേത്ര മൈതാനിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ആശുപത്രിമുക്ക് വഴി മുക്കടയിലെ എൻ.ഡി.എ സെൻട്രൽ കമ്മിറ്റി ഓഫീസിന് മുന്നിൽ സമാപിച്ചു. പച്ചയിൽ സന്ദീപ്, ഇടവെട്ടം വിനോദ്, സന്തോഷ്, സനൽ, പ്രണവ്, ഏരൂർ സുനിൽ, മോനിഷ, പ്രിൻസ് കോക്കാട്, സജുകുമാർ, ഗോകുൽ, സന്ധ്യ, ദേവരാജൻ, ആർച്ചൽ ശ്രീകുമാർ, മണിക്കുട്ടൻ, ഗീത തുടങ്ങിയവർ നേതൃത്വം നൽകി.