കൊല്ലം: ജില്ലാ ഗവൺമെന്റ് കോൺട്രാക്ടേഴ്സ് സഹകരണസംഘം സ്ഥാപക പ്രസിഡന്റ് പി. വിശ്വനാഥന്റെ ഒന്നാം ചരമവാർഷികദിനം കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് പുണർതം പ്രദീപ് അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് മെമ്പർമാരായ പി.കെ. അശോകൻ, അജിത്ത് പ്രസാദ് ജയൻ, കെ.എസ്. അൻസർ, ബി. മധു, എസ്. രാജു, അംബുജാക്ഷൻ, എസ്. ഷേർളി, കെ. തങ്കച്ചി, സിമി അൻസർ തുടങ്ങിയവർ സംസാരിച്ചു. പി. വിശ്വനാഥന്റെ മകൻ പത്മനാഭൻ, ഒാൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. ഭാരവാഹികളായ പി. അജയകുമാർ, ബദറുദ്ദീൻ, മന്മഥൻപിള്ള, പി.എച്ച്. റഷീദ്, സത്യശീലൻ, കൃഷ്ണലാൽ, ആർ. സുഗതൻ, എസ്. രാജു, സത്യരാജൻ തുടങ്ങിയവർ പങ്കെടുത്തു. പി. വിശ്വനാഥന്റെ പേരിൽ ഫൗണ്ടേഷൻ രൂപീകരിച്ച് ക്ഷേമപ്രവർത്തനം നടത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരാൾക്ക് വീട് വച്ച് നൽകും. ഫൗണ്ടേഷനിലൂടെ എല്ലാ വർഷവും ഏപ്രിൽ 4ന് വിദ്യാഭ്യാസ അവാർഡ് നൽകൽ, ഉന്നതവിജയം കരസ്ഥമാക്കിയ ഗവ. കരാറുകാരുടെ മക്കളെ അനുമോദിക്കൽ, നിർദ്ധനർക്ക് ചികിത്സാസഹായം തുടങ്ങിയവ നൽകാനും യോഗം തീരുമാനിച്ചു.