കൊട്ടാരക്കര: സ്വർണക്കടത്തുകാർക്ക് വേണ്ടി കേന്ദ്ര അന്വേഷണ സംഘത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ് കേരള മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ
അഭിപ്രായപ്പെട്ടു. പൂവറ്റൂർ ക്ഷേത്ര മൈതാനത്ത് നടന്ന എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. വയയ്ക്കൽ സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിർമ്മലാ സീതാരാമൻ. ധർമ്മത്തെ തച്ചുടക്കുന്നവരാണ് ഇടത്- വലത് മുന്നണി സർക്കാരുകൾ അഴിമതിമാത്രമാണ് കേരളത്തിന് സമ്മാനിച്ചതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ചടങ്ങിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ,ബി.ജെ.പി വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി, സംസ്ഥാന സമിതി അംഗം ജി.ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി ബി.ശ്രീകുമാർ, ജില്ലാ ട്രഷറർ മന്ദിരം ശ്രീനാഥ്,സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമൻ, കെ.ആർ.രാധാകൃഷ്ണൻ,ഷാലു കുളക്കട തുടങ്ങിയവർ സംസാരിച്ചു.