pho
എ.ഐ.വൈ.എഫിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥ സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജുജമാൽ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ:ഇടത് സ്ഥാനാർത്ഥി പി.എസ്.സുപാലിന്റെ തിരഞ്ഞെടുപ്പ് പ്രചൈരണാർത്ഥം എ.ഐ.വൈ.എഫ് അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാജാഥ സംഘടിപ്പിച്ചു. ആയൂരിൽ നിന്ന് ആരംഭിച്ച കലാജാഥ സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് വി.അജീവാസ് അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.ബാബു പണിക്കർ,അഞ്ചൽ ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വൈശാഖ്.സി.ദാസ്,ഇടത് നേതാക്കളായ ജി.എസ്.അജയകുമാർ,റാഫി,രാജേന്ദ്രൻ പിള്ള, ഇ.കെ.സുധീർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് തടിക്കാട്,അഞ്ചൽ, ഏരൂർ, വിളക്കുപാറ, കുളത്തൂപ്പുഴ തുടങ്ങിയ കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തി.