noushad-m-1
ഇരവിപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

കൊല്ലം: കൊട്ടിക്കലാശത്തിന് സമാനമായി അവസാന ദിവസവും കൊട്ടിക്കയറി ഇരവിപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദിന്റെ പ്രചാരണം. അലയടിച്ചുയർന്ന ആവേശത്തിരയിലായിരുന്നു പ്രവർത്തകർ ഇന്നലെ സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥന നടത്തിയത്. മേഖലാ കേന്ദ്രങ്ങളിൽ വമ്പിച്ച കാൽനട ജാഥകളാണ് നൗഷാദിനായി നടന്നത്.

രാവിലെ ക്രൈസ്തവ ദേവാലയങ്ങളിലും കോൺവെന്റുകളിലും എത്തി ഈസ്റ്റർ ആശംസകൾ നേർന്ന സ്ഥാനാർത്ഥി മൂന്ന് മണിയോടെ തുറന്ന ജീപ്പിൽ പര്യടനം ആരംഭിച്ചു. മയ്യനാട്ട് നിന്ന് ആരംഭിച്ച പര്യടനം പുല്ലിച്ചിറ, കൊട്ടിയം, ഉമയനല്ലൂർ, വാളത്തുംഗൽ, തട്ടാമല, പഴയാറ്റിൻകുഴി, ഇരവിപുരം തീരദേശം, പള്ളിമുക്ക്, കോളേജ് ജംഗ്‌ഷൻ, കടപ്പാക്കട, ചിന്നക്കട, അയത്തിൽ, പുന്തലത്താഴം, പാൽക്കുളങ്ങര, കല്ലുംതാഴം, രണ്ടാംകുറ്റി, പോളയത്തോട് വഴി പള്ളിമുക്കിൽ സമാപിച്ചു.