bb-gopakumar
ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാത്തന്നൂരിൽ നടന്ന റോഡ് ഷോ

ചാത്തന്നൂർ: പരസ്യപ്രചരണത്തിന്റെ ആവേശം അണപൊട്ടിയ അന്തരീക്ഷത്തിൽ ബി.ബി. ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാത്തന്നൂരിൽ നടന്ന റോഡ് ഷോ ജനബാഹുല്യത്താൽ ശ്രദ്ധയമായി. നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ പര്യടനത്തിന് ശേഷം ചാത്തന്നൂരിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായ വരവേൽപ്പാണ് ഗോപകുമാറിന് പ്രവർത്തകർ നൽകിയത്.

ചാത്തന്നൂർ തിരഞ്ഞെടുപ്പ് കാര്യാലയത്തിൽ നിന്ന് ആരംഭിച്ച റോഡ് ഷോ നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ടൗൺ ചുറ്റി പ്രകടനം നടത്തി. ഇരുചക്രവാഹനങ്ങൾ ഉപേക്ഷിച്ച് കാൽനടയായാണ് പ്രവർത്തകർ ശക്തിപ്രകടനം നടത്തിയത്.

ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്. പ്രശാന്ത്, ജില്ലാ സെക്രട്ടറി പരവൂർ സുനിൽ, എസ്.വി. അനിത്ത്, ജില്ലാ കമ്മിറ്റിയംഗം ഐശ്വര്യ, കളിയാക്കുളം ഉണ്ണി, പ്രതീഷ് ചാത്തന്നൂർ, പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ മീനാട് പ്രസാദ്, പൂതക്കുളം സുജിത്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ബീനാരാജൻ, മീരാ ഉണ്ണി, ആർ. സന്തോഷ്‌, ശരത്, യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജ് തുടങ്ങിയവർ നേതൃത്വം നൽകി.