കൊട്ടാരക്കര: യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ കൊട്ടരക്കരയിലെ ക്രിസ്ത്യൻദേവാലയങ്ങൾ കേന്ദ്രീകരിച്ച് നടന്നു. പുത്തൂർ കുളക്കട, കൊട്ടാരക്കര, വാളകം തുടങ്ങിയ പ്രദേശങ്ങളിലെ ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.തുട
ർന്ന് ഉച്ചയോടെ വാളകം,ഉമ്മന്നൂർ, കരിക്കം, ഓടനാവട്ടം ജംഗ്ഷനുകളിലും എത്തി പ്രചാരണം നടത്തി.വൈകിട്ട് തുറന്ന വാഹനത്തിൽ കൊട്ടാരക്കര ടൗണിലെത്തി റോഡ് ഷോയും നടത്തി. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം കൊടിക്കുന്നിൽ സുരേഷ് എം.പിയും റോഡ് ഷോയിൽ പങ്കെടുത്തു.നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ റോഡ് ഷോയിയിൽ അണിനിരന്നു തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ആർ.രശ്മി.