peethambarakurup-photo
ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന്റെ റോഡ് ഷോ

ചാത്തന്നൂർ: പരസ്യ പ്രചരണത്തിന്റെ അവസാന നാളിൽ മണ്ഡലത്തിലുടനീളം ഓട്ടപ്രദക്ഷിണം നടത്തി ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. തുറന്ന വാഹനത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ശീമാട്ടി ജംഗ്ഷൻ, കല്ലുവാതുക്കൽ, പാരിപ്പള്ളി, പുത്തൻകുളം, ഊന്നിൻമൂട്, പൂതക്കുളം, പരവൂർ, നെടുങ്ങോലം, മീനാട്, തിരുമുക്ക്, കൊട്ടിയം, ഇത്തിക്കര,ആദിച്ചനല്ലൂർ, കുമ്മല്ലൂർ, നാൽക്കവല, പൂയപ്പള്ളി, കുരിശുമൂട്, കട്ടച്ചൽ വഴി തിരുമുക്കിലെത്തി. അവിടെ നിന്ന് പ്രവർത്തകരുടെ ശക്തിപ്രകടനത്തോടെ ചാത്തന്നൂർ ജംഗ്ഷനിലെത്തിയതോടെ പീതാംബരക്കുറുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനമായി.

യു.ഡി.എഫ് നേതാക്കളായ ജി. രാജേന്ദ്രപ്രസാദ്, നെടുങ്ങോലം രഘു, എൻ. ജയചന്ദ്രൻ, എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, എം. സുന്ദരേശൻപിള്ള, ബിജു പാരിപ്പളളി, ജോൺ എബ്രഹാം, ടി.എം. ഇക്ബാൽ, ബിൻസി വിനോദ്, ഗീതാ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.