idd

കൊല്ലം: വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിതരണം ചെയ്തിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് അല്ലാതെ വിവിധ രേഖകളും ഹാജരാക്കാം. ആധാർ കാർഡ്, തൊഴിൽ ഉറപ്പ് പദ്ധതി തൊഴിൽ കാർഡ്, ബാങ്ക്/പോസ്റ്റ് ഓഫീസിൽ നിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം വിതരണം ചെയ്തിട്ടുള്ള ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, എൻ.പി.ആറിന് കീഴിലുള്ള ആർ.ജി.ഐ വിതരണം ചെയ്തിട്ടുള്ള സ്മാർട്ട് കാർഡ്, പാസ്‌പോർട്ട്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങൾ/പൊതുമേഖലാ കമ്പനികൾ വിതരണം ചെയ്ത ഫോട്ടോ പതിച്ച തൊഴിൽ തിരിച്ചറിൽ കാർഡ്,എം.പി/എം.എൽ.എ/നിയമസഭാ കൗൺസിൽ അംഗങ്ങൾക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്ന് മതിയാകും.