bjp
ചേകത്ത് എൻ .ഡി .എ സ്ഥാനാർത്ഥി ജിതിൻ ദേവിന് വോട്ട് അഭ്യർത്ഥിച്ച് വീടുകൾ സന്ദർശിക്കുന്ന പ്രവർത്തകർ

പത്തനാപുരം : എൻ .ഡി .എ സ്ഥാനാർത്ഥി ജിതിൻ ദേവ് കൊവിഡ് ബാധിതനായി ക്വാറന്റൈനിൽ ആയതോടെ സ്ഥാനാർത്ഥിയുടെ അഭാവത്തിൽ നേതാക്കളും വനിതാ
പ്രവർത്തകരടക്കം കുടുംബയോഗങ്ങളിലും വീടുകൾ കയറിയും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വോട്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ ജിതിൻ ദേവ് സംവദിച്ചു. ഇന്നും നേതാക്കളും പ്രവർത്തകരും മണ്ഡലത്തിൽ കുടുംബയോഗങ്ങളിലും വീടുകളിൽ എത്തിയും വോട്ട് അഭ്യർത്ഥന നടത്തും.