ചവറ: പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ ചവറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ വിവിധ പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിലൂടെ നടത്തിയ പദയാത്ര ശ്രദ്ധേയമായി. കടകമ്പോളങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കയറിയിറങ്ങി അദ്ദേഹം ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു. കലാശക്കൊട്ട് ഒഴിവാക്കിയ സാഹചര്യത്തിൽ ഇന്നലെ അനുവദനീയമായ സമയം മുഴുവൻ അദ്ദേഹം പ്രചാരണ രംഗത്ത് സജീവമായിരുന്നു.