പത്തനാപുരം : എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ. ബി ഗണേശ് കുമാറും യു .ഡി .എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയും സ്വീകരണ പരിപാടി കഴിഞ്ഞതോടെ വോട്ട് തേടി വീടുകളിൽ നേരിട്ടെത്തി. രണ്ട് സ്ഥാനാർത്ഥികളും ഇന്നലെ ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ വിശ്വാസികളെ കണ്ടു. വീടുകളിൽ വോട്ട് തേടുന്നതിനൊപ്പം ചില കുടുംബയോഗങ്ങളിലും പങ്കെടുത്തു. ജ്യോതികുമാർ ചാമക്കാലയുടെ അമ്മ സരസ്വതിയമ്മ, ഭാര്യ ഗായത്രി , മക്കളായ സൗപർണിക , അനാമിക എന്നിവർ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം വീടുകൾ കയറി വോട്ട് തേടുന്നതിന് സജീവമായി രംഗത്തുണ്ട്.