തൊടിയൂർ: ബൂത്തുതലത്തിൽ ബഹുജനറാലി സംഘടിപ്പിച്ചുകൊണ്ട് തൊടിയൂർ പഞ്ചായത്തിലെ എൽ.ഡി.എഫ് ഇലക്ഷൻ പ്രചാരണം അവസാനിപ്പിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പടെ പങ്കെടുത്ത പ്രകടനങ്ങൾ രണ്ടു മുതൽ 5 വരെ ബൂത്തുകൾ കേന്ദ്രീകരിച്ചാണ് നടന്നത്. ഇടക്കുളങ്ങര മേഖലയിൽ ടി. രാജീവ്, ബിന്ദു രാമചന്ദ്രൻ, സലീം മണ്ണേൽ, എസ്. മോഹനൻ, കെ. സുരേഷ് കുമാർ, എസ്. സുനിൽ കുമാർ, ടി.എസ്. അജയൻ, നദീർ അഹമ്മദ്, സുധീർ കാരിക്കൽ, ശ്രീധരൻപിള്ള എന്നിവരും തൊടിയൂർ ഈസ്റ്റിൽ രഞ്ജിത്ത്, കെ.ആർ. സജീവ്, ജി. അജിത്ത് കുമാർ, കെ. ശശിധരൻപിള്ള തുടങ്ങിയവരും,നേതൃത്വം നൽകി. കല്ലേലിഭാഗം തെക്ക് കേന്ദ്രീകരിച്ച് നടന്ന പ്രകടനം ചാമ്പക്കടവ്, മാമിമുക്ക്, പുത്തൻവീട്ടിൽ ജംഗ്ഷൻ, ആശാന്റയ്യം, കരയനാത്തിൽ, മാരാരിത്തോട്ടം വഴി എസ്.എൻ.വി.എൽ.പി.എസ് ജംഗ്ഷനിൽ സമാപിച്ചു. ആർ. ശ്രീജിത്ത്, സദ്ദാം, പി.ജി. അനിൽകുമാർ, സുനിത അശോക്, രവീന്ദ്രനാഥ്, പി.ജി. സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.