തൊടിയൂർ: കരുനാഗപ്പള്ളി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൊടിയൂർ ഒന്നാം വാർഡിൽ ചേർന്ന കുടുംബയോഗം ചാണ്ടിഉമ്മൻ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകർക്ക് മാതൃകയാണ് സി.ആർ. മഹേഷെന്നും അദ്ദേഹം ഇത്തവണ വിജയം കൈവരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എ.എ. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ചിറ്റുമൂല നാസർ, നജീബ് മണ്ണേൽ, കെ.എ. ജവാദ്, അഡ്വ. ബി. ബിനു, വൈ. സജീവ്, അൻവർ, സുജാത, അബദുൽ വഹാബ് എന്നിവർ സംസാരിച്ചു.