കൊട്ടാരക്കര : ജനം ഇന്ന് വോട്ടരേഖപ്പെടുത്താനായി പോളിംഗ് ബൂത്തിലേക്ക്. വർഷങ്ങളായി ഇടതു മുന്നണി കയ്യടക്കി വച്ചിരിക്കുന്ന കൊട്ടാരക്കര മണ്ഡലം നിലനിറുത്താൻ ഇടതുമുന്നണി സർവ തന്ത്രങ്ങളും മെനയുമ്പോൾ കൊട്ടാരക്കരയുടെ മണ്ണിൽ മൂവർണക്കൊടി പാറിച്ച് മണ്ഡലം തിരിച്ചു പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് യു.ഡി.എഫ്. ഇരുമുന്നണികളും തീപാറുന്ന പോരാട്ടം കാഴ്ചവയ്ക്കുമ്പോൾ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് കൊട്ടാരക്കരയിൽ അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ പ്രവർത്തകർ.കഴിഞ്ഞ വർഷം ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും

എൻ.ഡി.എ പരമാവധി വോട്ടുകൾ നേടി ശക്തമായ സ്വാധീനമറിയിച്ചിരുന്നു.

സ്ഥാനാർത്ഥികൾ തിരക്കിലാണ്

ഇടത് സ്ഥാനാർത്ഥി കെ..എൻ.ബാലഗോപാൽ ഇന്നലെ പതിവുപോലെ രാവിലെ തന്നെ മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളിലം ഓട്ടപ്രദക്ഷിണം നടത്തി.ഇന്ന് രാവിലെ 8ന് കലഞ്ഞൂർ ഗവ.എൽ.പി സ്കൂളിൽ വോട്ടുരേഖപ്പെടുത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മി ഇന്നലെ രാവിലെ കാക്കക്കോട്ടൂർ

ശ്രീമഹാദേവർ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തു. മത പണ്ഡിതന്മാരുടെ അനുഗ്രഹം വാങ്ങി. മരണവീടുകളിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്തു.വിവിധ കോളനികൾ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമൻ

രാവിലെ തന്നെ മകൾ പവിത്രയുമൊത്ത് വയയ്ക്കലിൽ ഗൃഹസന്ദർശനം നടത്തി.വയയ്ക്കൽ സൂരജ് ഭവനിൽ സൂരജിന് വിവാഹ ആശംസകൾ അർപ്പിച്ചു.കൊട്ടാരക്കര നെടുവത്തൂരിലെത്തി മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.പി സുകുമാരൻനായരെ സന്ദർശിച്ചു.താഴം

പതുപ്പള്ളിമഠം സന്ദർശിച്ച് ശ്രീധരൻ നമ്പൂതിരിയിൽ നിന്ന് അനുഗ്രഹം വാങ്ങി. അഡ്വ..വയയ്ക്കൽ സോമൻ ഇന്ന് രാവിലെ 8ന് കുടുംബ സമേതം വയയ്ക്കൽ എൽ.എം.എസ്.എൽ.പി സ്കൂളിൽ എത്തി

വോട്ടു രേഖപ്പെടുത്തും.