കൊല്ലം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പവിത്രം കൺവെൻഷൻ സെന്റർ നാളെ രാവിലെ 11ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്‌ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമുദായിക, സാമൂഹിക നേതാക്കൾ പങ്കെടുക്കും. തുടർന്ന് ചലച്ചിത്ര താരം ബാലാജി അവതാരകനായെത്തുന്ന ഉപകരണ സംഗീതം, മ്യൂസിക് ബാൻഡ്, ബോളിവുഡ് ഡാൻസ് എന്നിവ ഉൾപ്പെടുന്ന കലാപരിപാടികളുമുണ്ടാകും.
പൂർണമായും ശീതീകരിച്ച കെട്ടിടത്തിൽ രണ്ടായിരത്തിലധികം ഇരിപ്പിടങ്ങൾ, ചെറുതും വലുതുമായ കോൺഫറൻസ് ഹാളുകൾ, അഞ്ഞൂറിലധികം വാഹനങ്ങൾക്കുള്ള പാർക്കിംഗ്, എക്സിബിഷൻ ഔട്ട് ഡോർ പരിപാടികൾക്കുള്ള സൗകര്യം, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുണ്ടറ- ഭരണിക്കാവ് റോഡിൽ മുളവനയിലാണ് പവിത്രം കൺവെൻഷൻ സെന്റർ സ്ഥിതിചെയ്യുന്നത്. സാധാരണക്കാർക്ക് പ്രാപ്യമാകുന്ന തരത്തിൽ മിതമായ വാടകയാണ് ഈടാക്കുന്നതെന്ന് പ്രൊപ്രൈറ്റർ കെ.ബി. പ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.