കൊല്ലം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത് കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ഐഷാപോറ്റിയായിരുന്നു. തൊട്ടുമുൻപത്തെ തന്റെ തന്നെ ഭൂരിപക്ഷമാണ് ഇരട്ടിയാക്കി 42,632ൽ എത്തിച്ചത്. 2011ൽ 20,592 ആയിരുന്നു ഭൂരിപക്ഷം. ഇത്തവണ ഇത് തകർക്കപ്പെടുമോയെന്നറിയാൻ മേയ് രണ്ടുവരെ കാത്തിരിക്കണം.
2016 ലെ ഭൂരിപക്ഷം
കരുനാഗപ്പള്ളി - ആർ.രാമചന്ദ്രൻ - 1,759
ചവറ - എൻ.വിജയൻ പിള്ള - 6,189
കുന്നത്തൂർ - കോവൂർ കുഞ്ഞുമോൻ- 20,529
പത്തനാപുരം - കെ.ബി. ഗണേശ് കുമാർ - 24,562
പുനലൂർ - അഡ്വ. കെ. രാജു - 18,005
ചടയമംഗലം - മുല്ലക്കര രത്‌നാകരൻ - 21,928
കുണ്ടറ - ജെ.മേഴ്‌സിക്കുട്ടിഅമ്മ - 30,460
കൊല്ലം - എം. മുകേഷ് - 17,611
ഇരവിപുരം -എം. നൗഷാദ് - 28,803
ചാത്തന്നൂർ -ജി.എസ്. ജയലാൽ - 34,407