ഓടനാവട്ടം: വെളിയം പഞ്ചായത്തിൽ ആരൂർകോണം വാർഡിൽ കമ്മല, പുലരിമുക്ക് പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി വയയ്ക്കൽ സോമന്റെ പോസ്റ്ററുകൾ സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്നതായി പരാതി. കമ്മലയിൽ സ്ഥാപിച്ചിരുന്ന വലിയ ബാനർ മരം ഉൾപ്പടെയാണ് തകർത്തത്. എൻ.ഡി.എ സ്ഥാനാർത്ഥികൾക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ബി.ജെ.പി വെളിയം മേഖലാ പ്രസിഡന്റ് സുധാകരൻ പരുത്തിയിറയും ജനറൽ സെക്രട്ടറി മുരളി മാവിളയും അറിയിച്ചു. പൂയപ്പള്ളി പൊലീസിന് പരാതി നൽകി.