vote

കൊല്ലം: ജില്ലയെ സംസ്ഥാനത്താകെ കൗതുകത്തോടെ ശ്രദ്ധിച്ച തിരഞ്ഞെടുപ്പായിരുന്നു 2001 ലേത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തോടെ ഇരവിപുരത്തുനിന്ന് എ.എ. അസീസ് വിജയിച്ചതും പിന്നീട് കോടതി കയറിയപ്പോൾ വീണ്ടും ഭൂരിപക്ഷം കുറഞ്ഞതുമൊക്കെയായിരുന്നു വാർത്തകൾ. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്.
ആർ.എസ്.പി അന്ന് ഇടത് മുന്നണിയിലാണ്. ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എ.എ. അസീസിന് അന്ന് ലഭിച്ച ഭൂരിപക്ഷം വെറും 20 വോട്ട്. അസീസിന് കിട്ടിയ വോട്ട് 55,638. എതിരാളിയായിരുന്ന മുസ്ലീം ലീഗ് സ്ഥാനാർത്ഥി ടി.എ. അഹമ്മദ് കബീറിന് 55,618 വോട്ടും. അസീസ് വിജയിച്ചെങ്കിലും അഹമ്മദ് കബീർ കോടതിയെ സമീപിച്ചു. കോടതി വിശദമായി പരിശോധിച്ചപ്പോൾ അസീസിന്റെ ഭൂരിപക്ഷം വീണ്ടും കുറഞ്ഞ് അഞ്ച് വോട്ടായി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയ മണ്ഡലമായി മാറി ഇരവിപുരം.