ldf

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ 2016 ലെ ചരിത്ര വിജയം ആവർത്തിക്കുമെന്ന് ഇടത് മുന്നണി നേതാക്കൾ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. 2016ൽ 11 ൽ 11 സീറ്റും എൽ.ഡി.എഫ് നേടിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം ഇത്തവണ വൻ വിജയമായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ എൽ.ഡി.എഫ് നിലനിറുത്തിയ മേൽകൈ ജനവിധിയിൽ പ്രതിഫലിക്കും. വികസനനേട്ടങ്ങളും തുടർ നാളുകളിൽ പദ്ധതികളുടെ പുർത്തീകരണവും ജനങ്ങൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. 11 മണ്ഡലങ്ങളിലും ഭൂരിപക്ഷം വർദ്ധിക്കും. എൽ.ഡി.എഫ് സർക്കാരിനെതിരെ യു.ഡി.എഫ് ഉയർത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. കശുഅണ്ടി - മത്സ്യമേഖലകളിൽ തൊഴിലാളികൾ തൃപ്തരാണ്. തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ യു.ഡി.എഫ് നടത്തിയ ശ്രമവും ജനം തിരിച്ചറിഞ്ഞു.
എൽ.ഡി.എഫ് നേതാക്കളായ കെ. രാജഗോപാൽ, കെ. വരദരാജൻ, എസ്. ജയമോഹൻ, ആർ. വിജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.