പത്തനാപുരം : മണ്ഡലത്തിലെ ബൂത്തുകൾ വോട്ടെടുപ്പിന് സജ്ജമായി. ഇക്കുറി ബൂത്തുകളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്.169 ൽ നിന്ന് 282 ആയി ബൂത്തുകളുടെ എണ്ണം.ഒരു ബൂത്തിൽ എട്ട് പേരടക്കം 2264 ജീവനക്കാരെയാണ് ഇലക്ഷൻ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്.ഇതിൽ ബൂത്തിനകത്ത് പ്രിസൈഡിംഗ് ഓഫീസറക്കം നാല് പേരും പുറത്ത് പൊലീസ് ജീവനക്കാരനടക്കം നാല് പേരുണ്ട്.
രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ഏഴിന് അവസാനിക്കും. കൂടാതെ 25 കെ.എസ്.ആർ.ടി.സി ബസ്, സ്യകാര്യ ബസ് 25, പതിനാറ് മിനിബസുകളും പത്ത് ജീപ്പുകളും ജീവനക്കാരെ പോളിംഗ് ബൂത്തുകളിലേക്ക് കൊണ്ടു പോകുവാനും തിരിച്ച് കൊണ്ടുവരുവാനുമായും നിയോഗിച്ചിട്ടുണ്ട്..
കൂടാതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള ജീവനക്കാരക്ക് ഭക്ഷണം നൽകാനായി കുടുംബശ്രീ പ്രവർത്തകരേയും ചുമതലപ്പെടുത്തിയട്ടുണ്ട്.കൊട്ടാരക്കര റൂറൽ പരിധിയിലെ ബൂത്തുകളുടെ സുരക്ഷക്കായി 25 പൊലീസ് ഇൻസ്‌പെക്ടർമാരും 140 സബ് ഇൻസ്‌പെക്ടമാരും 1368 സീനിയർ സിവിൽ പൊലീസ് ഇൻസ്‌പെക്ടർമാരും 200 കേന്ദ്ര സായുധ പൊലീസ് സേനാ ഉദ്യോഗഗസ്ഥരും 1040 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരും ഉൾപ്പടെ വിപുലമായ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ജനങ്ങളുടെ വിധിയെഴുത്തിനായി പത്തനാപുരം റെഡിയായിക്കഴിഞ്ഞു.