ldf
പുനലൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാലിന് വോട്ട് ഉറപ്പിക്കാൻ ആര്യങ്കാവിൽ വനിത പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ സ്ക്വാർഡ് പ്രവർത്തനം.

പുനലൂർ: മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി പി.എസ്.സുപാലിന് ഇന്ന് നടക്കുന്ന പോളിംഗിൽ വോട്ട്ഉറപ്പിക്കാൻ ആയിരങ്ങളാണ് സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് ഇന്നലെ മണ്ഡലത്തിലാകെ ഇറങ്ങിയത്. ഒരു ബൂത്തിൽ അഞ്ചിൽ അധികം സ്ക്വാഡുകൾ വരെ ഇന്നലെ സുപാലിന് വോട്ട് ഉറപ്പിക്കാൻ ഇറങ്ങിയതോടെ മണ്ഡലമാകെ ഇടത് മുന്നണി പ്രവർത്തകരെ കൊണ്ട് നിറഞ്ഞു. നേതാക്കളുടെ നിർദ്ദേശങ്ങൾക്ക് പോലും കാത്തു നിൽക്കാതെയാണ് പ്രവർത്തകർ സുപാലിനെ വിജയിപ്പാക്കാൻ കച്ചകെട്ടി ഇറങ്ങിയത്.ചുവന്ന തൊപ്പിയും ബാഡ്ജും ധരിച്ച് യുവതികൾ ഉൾപ്പടെയുള്ള പ്രവർത്തകർ വോട്ടർ പട്ടികയുമായി വീടുകളിൽ കയറി സുപാലിന് വേണ്ടി വോട്ടുറപ്പിക്കുകയായിരുന്നു.