കരുനാഗപ്പള്ളി: റിട്ട. ഹെഡ്മാസ്റ്ററും മുതിർന്ന സി.പി.എം നേതാവും ക്ലാപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന ക്ലാപ്പന കിഴക്ക് രമ്യയിൽ വി.എം. മോറിസ് (79) നിര്യാതനായി. സംസ്കാരം 8ന് വൈകിട്ട് 4ന് ക്ലാപ്പന സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബ്രിജിത്ത് ലിയോൺ (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ് സ്കൂൾ, ക്ലാപ്പന) മകൾ: ഷീബാ മോറിസ് (ഹെഡ്മിസ്ട്രസ്, കുറ്റിവട്ടം സെന്റ് അലോഷ്യസ് എൽ.പി സ്കൂൾ) മരുമകൻ: ജോൺ ബോസ്കോ (റിട്ട. അസി. രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി.