അഞ്ചൽ: കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിൽ വടിവാളുമായെത്തിയ സി.പി.എം പ്രവർത്തകനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ വിളയിൽ വീട്ടിൽ ഷാലു അഷറഫ് (36) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ അഞ്ചൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലാണ് സംഭവം. ഭാരവാഹികളുടെ യോഗം നടക്കുന്നതിനിടെ വടിവാളുമായെത്തിയ ഷാലു കോൺഗ്രസ് പ്രവർത്തകരെ വെല്ലുവിളിക്കുകയായിരുന്നുവത്രേ.കോൺഗ്രസ് പ്രവർത്തകർ വിവരം അറിയിച്ചതിനെത്തുടർന്ന്
പൊലീസെത്തി ഷാലുവിനെ കസ്റ്റഡിയിലെടുത്തു.പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി.