vote
പുനലൂർ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കാവശ്യമായ വോട്ടിംഗ് യന്ത്രണങ്ങൾ ഏറ്റ് വാങ്ങിയ ജീവനക്കാർ

പുനലൂർ: മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളിലേക്കാവശ്യമായ വോട്ടിംഗ് യന്ത്രങ്ങളും മറ്റും വിതരണം ചെയ്തു.പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോഗ് മുറിയിൽ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രണങ്ങളും മറ്റ് സാമഗ്രികളുമാണ് ഇന്നലെ വിതരണം ചെയ്തത്.രാവിലെ 8ന് ജീവനക്കാർക്ക് വിതരണം ചെയ്ത് തുടങ്ങിയ ശേഷം ഉച്ചയ്ക്ക് 1.30യോടെ പൂർത്തിയാക്കി.മണ്ഡലത്തിലെ 312 ബൂത്തുകളിലേക്ക് ആവശ്യമായ സാമഗ്രികൾക്ക് പുറമെ 2,184 ജീവനക്കാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് വരണാധികാരിയായ തെന്മല ഡി.എഫ്.ഒ സൺ അറിയിച്ചു. ഒരു ബൂത്തിൽ ഒരു പ്രിസൈഡിംഗ് ഓഫീസർ ഉൾപ്പടെ 7ജീവക്കാരെയാണ് നിയമിച്ചിട്ടുള്ളത്.കൊവിഡ് വ്യാപനം കണക്കിലെടുത്ത് വോട്ടർമാരുടെ താപനില പരിശോധിക്കാൻ എല്ലാ പോളിംഗ് ബൂത്തുകളിലും ഓരോ ജീവനക്കാരെ വീതം നിയോഗിച്ചിട്ടുണ്ട്.ഇവർക്ക് പി.പി.ഇ കിറ്റ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഇന്ന് രാവിലെ 7ന് ആരംഭിക്കുന്ന പോളിംഗ് വൈകിട്ട് 7വരെ തുടരും.