കൊല്ലം: കായലിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് പെരുമൺ- പേഴുംതുരുത്ത് ജങ്കാർ സർവീസ് താത്കാലികമായി നിറുത്തിവച്ചു. പെരുമൺ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പെരുമൺ ഭാഗത്തെ ജങ്കാർ കടവ് മാറ്റിസ്ഥാപിച്ചിരുന്നു. എന്നാൽ കായലിൽ സ്വാഭാവികമായ ആഴമുള്ളതിനാൽ ഡ്രഡ്ജിംഗ് നടത്തിയിരുന്നില്ല.
ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ജങ്കാർ അടുപ്പിക്കാൻ പറ്റാത്ത സ്ഥിതിയായതിനാലാണ് സർവീസ് നിറുത്തിയതെന്ന് കരാറുകാർ പറഞ്ഞു. ജങ്കാറിൽ വാഹനങ്ങൾ കയറ്റുമ്പോഴുള്ള ഭാരക്കൂടുതൽ മൂലം ജങ്കാർ മണ്ണിലുറയ്ക്കാൻ സാദ്ധ്യതയുണ്ട്. ജലനിരപ്പ് ഉയർന്നാൽ പതിവുപോലെ സർവീസ് പുനരാംഭിക്കുമെന്നും കരാറുകാർ അറിയിച്ചു.