kundara-udf
കുണ്ടറയിലെ കളിസ്ഥലത്ത് എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥ് യുവാക്കളോട് വോട്ട് അഭ്യർത്ഥിക്കുന്നു

കുണ്ടറ: യുവാക്കളെയും കശുഅണ്ടി തൊഴിലാളികളെയും കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥ് ഇന്നലെ. രാവിലെ മുതൽ യുവാക്കൾ ഒത്തുകൂടുന്ന കവലകളിലും മൈതാനങ്ങളിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു. കശുഅണ്ടി മേഖലകളിലെത്തി തൊഴിലാളികളോട് ഒരുവട്ടം കൂടി കാര്യങ്ങൾ പറഞ്ഞ് വിജയം ഉറപ്പാക്കി.

അവസാന മണിക്കൂറിലും വോട്ടർമാരെ നേരിൽക്കാണാനുള്ള തിരക്കിലായിരുന്നു വിഷ്ണുനാഥ്. മണ്ഡലത്തിലെ വിവിധ മേഖലകളിലെ വിവാഹ ചടങ്ങുകളിലും പങ്കെടുത്തു. യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലിം, കൺവീനർ ജി. വേണുഗോപാൽ, കെ.ആർ.വി. സഹജൻ, ആന്റണി ജോസ്, നാസിമുദ്ദീൻ ലബ്ബ, കെ. ബാബുരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.