fci
ഇരവിപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരൻ എഫ്.സി.ഐ ഗോഡൗണിലെ തൊഴിലാളികളോട് കുശലം പറയുന്നു

കൊല്ലം: നിശബ്ദ പ്രചരണ ദിനത്തിലും ഇരവിപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബുദിവാകരൻ കൂടുതൽ ആവേശത്തോടെ വോട്ട് തേടി. ഇന്നലെ മണ്ഡലത്തിലെ ചില മരണ വീടുകളിലും കല്യാണവീടുകളിലും സ്ഥാനാർത്ഥി എത്തി. വിവിധ സ്ഥലങ്ങളിൽ വീടുകയറിയും സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ട് അഭ്യർത്ഥിച്ചു. വൈകിട്ട് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട ഒരുക്കങ്ങൾ നടത്താൻ ചേർന്ന യു.ഡി.എഫ് യോഗത്തിലും പങ്കെടുത്തു.