ശാസ്താംകോട്ട: കുമരൻചിറ ദേവീ ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് തുടക്കമായി. ഇന്ന് രാവിലെ 10ന് നരസിംഹാവതാരം. 8ന് രാവിലെ 11ന് ഗോവിന്ദപട്ടാഭിഷേകം, വൈകിട്ട് 5.30-ന് വിദ്യാഗോപാലമന്ത്രാർച്ചന, 9ന് രാവിലെ 11ന് രുക്മിണി സ്വയംവരം, 5.30ന് സർവൈശ്വര്യപൂജ,പത്തിന് രാവിലെ 11ന് കുചേലോപാഖ്യാനം,11.30ന് നവഗ്രഹ പൂജ, രാത്രി 7.30-ന് ചികിത്സാ ധനസഹായ വിതരണം,11ന്‌ അവഭൃഥസ്നാന ഘോഷയാത്രയോടെ യജ്ഞം സമാപിക്കും. 13ന് രാവിലെ ഏഴിന് പൊങ്കാല, വൈകിട്ട് 6ന് ദീപക്കാഴ്ച, രാത്രി 7.30-ന് അശ്വതിക്കുട എഴുന്നള്ളത്ത്, 8ന് നൃത്തോത്സവം.