കെ.എൻ.ബാലഗോപാൽ

കൊട്ടാരക്കരയിലെ ഇടത് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ ഇന്ന് രാവിലെ 8ന് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗവ.എൽ.പി സ്കൂളിൽ വോട്ടുരേഖപ്പെടുത്തും.

ആർ. രശ്മി

കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മി രാവിലെ 7ന് ഡി.വി.യു.പി.എസ് താഴത്തു കുളക്കട ഒമ്പതാം ബൂത്തിൽ വോട്ടു ചെയ്യും

അഡ്വ.വയയ്ക്കൽ സോമൻ

കൊട്ടാരക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഇന്ന് രാവിലെ 8ന് കുടുംബ സമേതം വയയ്ക്കൽ എൽ.എം.എസ്.എൽ.പി സ്കൂളിൽ വോട്ട് ചെയ്യും

എം. എം. നസീർ

ചടയമംഗലം യു.ഡി .എഫ് സ്ഥാനാർത്ഥി എം. എം. നസീർ നിലമേൽ, വേയ്ക്കൽ ഗവ. എൽ. പി. എസിൽ

മന്ത്രി കെ.രാജു

നെട്ടയം ഗവ.ഹൈസ്കൂളിലെ 125-ാം നമ്പർ ബൂത്തിൽ

പി.എസ്.സുപാൽ

പുനലൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാൽ ഏരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ

അബ്ദു റഹിമാൻ രണ്ടത്താണി

പുനലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മലപ്പുറം സ്വദേശിയുമായ അബ്ദു റഹിമാൻ രണ്ടത്താണിയ്ക്ക് തിരൂർ മണ്ഡലത്തിലെ 26ാംനമ്പർ പാറപ്പുറത്ത് ബൂത്തിലാണ് വോട്ട്. എന്നാൽ പുനലൂർ മണ്ഡലത്തിലെ ബൂത്ത് പര്യടനം നടത്തേണ്ടത് കണക്കിലെടുത്ത് വോട്ടിംഗിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി.വിജയകുമാർ അറിയിച്ചു.