കൊല്ലം: അഞ്ചാലുംമൂട് ഇഞ്ചവിള അൻവരിയ്യ ഹിഫ്ളുൽ ഖുറാൻ കോളേജ് ഉദ്ഘാടനം നാളെ വൈകിട്ട് 4ന് അസയ്യിദ് മുഹ്സിൻ കോയ തങ്ങൾ നിർവഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം അയ്യൂബ് മന്നാനി ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഖാലിദ് കുഞ്ഞ് മൗലവി അദ്ധ്യക്ഷത വഹിക്കും. അബൂ റബീ അസദഖത്തുള്ള ബാഖവി മുഖ്യ പ്രഭാഷണം നടത്തും. ഹാഫിസ് മുഹമ്മദ് സെയ്ദലി മൗലവി, ജലാലുദ്ദീൻ മുസലിയാർ, ഹസൻ റഷാദി, അയൂബ് മഹ്ളരി, പെരിങ്ങാട് ഉസ്താദ്, ഷിബിലി മഹ്ളരി, സഹദ് നിസാമി, സലിം മൗലവി, മുമ്പാറക്ക് മൗലവി, ഗഫൂർ ലബ്ബ തുടങ്ങിയവർ സംസാരിക്കും.