bjp
മാതാ അമൃതാനന്ദമി മംത്തിലെ അന്തേവാസികൾക്കൊപ്പം

കരുനാഗപ്പള്ളി: തിരക്കിട്ട പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷമുള്ള നിശബ്ദ പ്രവർത്തനത്തിന്റെ ഭാഗമായി അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളെയും പ്രമുഖ വ്യക്തികളെയും കാണാൻ സാധിക്കാതിരുന്ന സാമുദായിക നേതാക്കന്മാരെയും സന്ദർശിക്കുന്ന തിരക്കിലായിരുന്നു കരുനാഗപ്പള്ളിയിലെ ബി.ജെ.പി സ്ഥാനാർത്ഥി ബിറ്റി സുധീർ.

സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസം തുടക്കത്തിൽ പ്രചാരണത്തിൽ പിന്നിലായിരുന്നെങ്കിലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇടത്-വലത് മുന്നണികൾക്കൊപ്പം എത്താൻ സാധിച്ചതായും മണ്ഡലത്തിലെ എല്ലാ മേഖലകളിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചതെന്നും ഇത് കൂടുതൽ ആത്മവിശ്വാസം നൽകുന്നതായും ബിറ്റി സുധീർ പറഞ്ഞു.
ഇന്ന് രാവിലെ 7 മണിക്കു തന്നെ മുഖത്തല എംജി ടി എച്ച് എസിൽ വോട്ടു ചെയ്ത ശേഷം തിരികെ മണ്ഡലത്തിൽ തിരിച്ചെത്തി പോളിംഗ് സ്റ്റേഷനുകൾ സന്ദർശിക്കുമെന്ന് ബിറ്റി സുധീർ പറഞ്ഞു.