ചവറ: പ്രചാരണ പരിപാടികളുടെ അവസാന ദിവസമായിരുന്ന ഇന്നലെ വീടുകൾ സന്ദർശിച്ച് ചവറ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സുജിത് വിജയൻപിള്ള. ചവറയിലെ മരണവീടുകൾ സന്ദർശിച്ചു. .തുടർന്ന് ചവറ മണ്ഡലത്തിലെ വിവാഹങ്ങളിലും പങ്കെടുത്തു. എങ്ങും ലഭിക്കുന്ന സ്വീകാര്യതയിൽ വിജയം ഉറപ്പാണെന്ന് സുജിത്ത് പറയുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ നടപടികളും അച്ഛൻ എൻ. വിജയൻപിള്ള നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും ഉയർത്തിയായിരുന്നു സുജിത്തിന്റെ ഒരു മാസത്തിലധികമായിട്ടുള്ളപ്രചാരണം. തനിക്കെതിരായ യു.ഡി.എഫിന്റെ വ്യക്തിഹത്യയ്‌ക്ക് ജനം മറുപടി നൽകുമെന്നും ആയിരം കോടി രൂപയുടെ വികസനം ചവറ മണ്ഡലത്തിൽ നടപ്പാക്കിയതും തന്റെ അച്ഛന്റെ തെളിമയാർന്ന പ്രവർത്തനം തനിക്ക് തുണയാകുമെന്ന് സുജിത് വിജയൻ പിള്ളപറഞ്ഞു.