കൊല്ലം: യൂസഫലി കേച്ചേരി മ്യൂസിക്കൽ ഫൗണ്ടേഷന്റെയും കടപ്പാക്കട സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ 11 മുതൽ 13 വരെ 'സമന്വയം' ത്രിദിന കലാപഠന ക്യാമ്പ് സംഘടിപ്പിക്കും. സ്പോർട്സ് ക്ലബ് ഹാളിൽ നടക്കുന്ന ക്യാമ്പിൽ 5 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ചിത്രകല, ശിൽപ്പകല, സംഗീതം, സാഹിത്യം, അഭിനയം, നൃത്തം, കരകൗശലം, ശാസ്ത്രം, ക്രാഫ്റ്റ് എന്നീ കലകൾ കൂട്ടിയിണക്കി രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്യാമ്പ് നടക്കുന്നത്.

കെ.വി. ജ്യോതിലാൽ, രാജേഷ് മഹേശ്വർ, മണിവർണൻ, സുവർണൻ പരവൂർ, പൊന്നി തെന്മല തുടങ്ങിയവർ നേതൃത്വം നൽകും. കലാകാരനും കടപ്പാക്കട സ്പോർട്സ് ക്ലബ് ലൈബ്രറി ചെയർമാനുമായ കെ.വി. ജ്യോതിലാൽ ക്യാമ്പ് ഡയറക്ടറായിരിക്കും. 13ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും മികച്ച പ്രതിഭകൾക്കുള്ള പുരസ്കാരങ്ങളും നൽകും. അൻപത് കുട്ടികൾക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുന്നതിന് ബന്ധപ്പടുക: 93879069, 9446592179.