പരവൂർ: പൊഴിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുക്കുളം ഐ.ടി.സിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കൊവിഡ് വാക്സിനേഷൻ കാമ്പയിൻ നടക്കും. 45 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ആധാറും മൊബൈൽ നമ്പറുമായി എത്തുന്നവർക്ക് തത്സമയം രജിസ്‌ട്രേഷൻ നടത്തി വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവർക്കും പങ്കെടുക്കാമെന്ന് മെഡിക്കൽ ഓഫിസർ ഡോ. അഞ്ജന ബാബു അറിയിച്ചു.