പരവൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിൽ പങ്കെടുത്തവർ, മൈക്രോ ഒബ്സർവർ ഡ്യൂട്ടിയിലുണ്ടായിരുന്നവർ, പൊലീസ് ഉദ്യോഗസ്ഥർ, സ്കൂൾ, ബാങ്ക് ജീവനക്കാർ മുതലായവർക്കായി പൊഴിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ജില്ലയിൽ നിന്നുള്ള മൊബൈൽ ടെസ്റ്റിംഗ് ടീമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കമെന്നും കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഞ്ജന ബാബു അറിയിച്ചു.