കുലശേഖരപുരം: ആദിനാട് വടക്ക് വലിയവീട്ടിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും വിശേഷാൽ പൂജകളും ആരംഭിച്ചു. 12നാണ് സമാപനം. 10,​ 11,​ 12 തീയതികളിൽ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ,​ തോറ്റംപാട്ട്,​ നിറപറ ഗുരുസി എന്നിവ നടക്കും. 11ന് വൈകിട്ട് ക്ഷേത്രത്തിൽ പൊങ്കാല നടത്തും. 12ന് വിശേഷാൽ പൂജയ്ക്കൊപ്പം നാഗരാജ ക്ഷേത്രത്തിൽ സർപ്പ പൂജയും സർപ്പപ്പാട്ടും നടത്തും.