കൊല്ലം: പ്രശ്‌ന ബാധിത ബൂത്തായതിനാൽ പുനലൂരിലെ കരവാളൂർ ഗവ. എൽ.പി എസിൽ ഉച്ചയ്ക്ക് രണ്ടോടെയും വെബ് കാസ്റ്റ്ംഗ് പുരോഗമിക്കുന്നു. വോട്ടിംഗ് 60 ശതമാനത്തിലെത്തി. അതുവരെയും രംഗം ശാന്തം. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഏജൻസികളാണ് വെബ്കാസ്റ്റിംഗ് നിർവഹിക്കുന്നത്. ഇതിനിടെ ചെറിയൊരു ക്യൂ കണ്ടു. 999 വോട്ടർമാരുള്ള ബൂത്തിൽ 485 പേർ വോട്ടിട്ടു. വെബ് കാസ്റ്റിംഗ് ജില്ലാ കളക്ടർക്ക് നേരിട്ട് കാണാം. അത് നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥർ കളക്ടറേറ്റിലുണ്ട്. ഇടയ്ക്കിടെ പൊലീസും കേന്ദ്ര സേനയും വന്നുപോയി.