കൊല്ലം : കെ.എസ്.എസ്.പി.യു ശൂരനാട് വടക്ക് പഞ്ചായത്ത് യൂണിറ്റ് സമ്മേളനം പ്രസിഡന്റ് കെ. രാധാകൃഷ്ണൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ പയനിയൽ കോളേജിൽ നടന്നു. സംഘടനാ റിപ്പോർട്ട് ബ്ലോക്ക് സെക്രട്ടറി ആർ. വിജയൻ പിള്ള അവതരിപ്പിച്ചു. യോഗത്തിൽ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. പുതിയ ഭാരവാഹികളായി കെ. രാധാകൃഷ്ണൻ ഉണ്ണിത്താൻ (പ്രസിഡന്റ് ), എസ്. ദേവരാജൻ (സെക്രട്ടറി), കെ.എൻ. അനിയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.